'പ്രിയപ്പെട്ട ലിയോ, നിന്നോട് സംസാരിക്കണമെന്നുണ്ട്, അതൊന്നും നിന്റെ മാത്രം കുറ്റമല്ല'


1 min read
Read later
Print
Share

നൈജീരിയ്‌ക്കെതിരേ മെസ്സിയും കൂട്ടരും കളത്തിലിറങ്ങുമ്പോള്‍ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ

ലോകകപ്പില്‍ വിജയം നേടാനാകാതെ ഉഴറുകയാണ് അര്‍ജന്റീന. ആദ്യ മത്സരത്തില്‍ കരുത്തരല്ലാത്ത ഐസ്​ലൻഡുമായി സമനിലയാണ് നേടിയപ്പോള്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസ്സി കളിയിലെ വില്ലനായി. രണ്ടാമത്തെ മത്സരത്തില്‍ ക്രൊയേഷ്യ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തകര്‍ത്തത്. സമനിലയുടെ ഉത്തരവാദിത്തം പൂര്‍ണമായി മെസ്സി ഏറ്റെടുക്കുകയും ചെയ്തത് അര്‍ജന്റീനയുടെ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നൈജീരിയക്കെതിരേ കളത്തിലിറങ്ങുമ്പോള്‍ വിജയത്തേക്കാള്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ആഗ്രഹിക്കുന്നില്ല.

നൈജീരിയ്‌ക്കെതിരേ മെസ്സിയും കൂട്ടരും കളത്തിലിറങ്ങുമ്പോള്‍ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ.

'പ്രിയപ്പെട്ട ലിയോ,

എനിക്ക് നിന്നോട് സംസാരിക്കണമെന്നുണ്ട്. എല്ലാറ്റിനും ഉത്തരവാദി നീയല്ല. അത് പൂർണമായും നിന്റെ മാത്രം കുറ്റമല്ല. ഞാന്‍ നിന്നെ എല്ലായ്‌പ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.'

തന്റെ നേതൃത്വത്തില്‍ അര്‍ജന്റീന കളത്തിലിറങ്ങിയപ്പോള്‍ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മാറഡോണ കൂട്ടിച്ചേര്‍ത്തു (2010 ലെ ലോകകപ്പില്‍ മാറഡോണയായിരുന്നു അര്‍ജന്റീനയുടെ കോച്ച്).

ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ധൈര്യം പകരുന്നതിനൊപ്പം മറ്റു ടീമുകളെയും പ്രശംസിക്കാന്‍ മറഡോണ മറന്നില്ല.

ഇംഗ്ലണ്ടിന്റെ പുതിയ ശൈലി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അണ്ടര്‍ 20,17 കിരീടങ്ങള്‍ നേടിയ ഇംഗ്ലണ്ട് നല്ല കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ വിജയിച്ചുവെന്നും മാറഡോണ പറഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കരുത്ത് മനോധൈര്യമാണെന്നാണ് മാറഡോണയുടെ വിലയിരുത്തല്‍.

കായികമായ തയ്യാറെടുപ്പുകളേക്കാള്‍ ജര്‍മനിയെ നയിക്കുന്നത് ധൈര്യമാണ്. ഏത് പ്രതിസന്ധിയിലും അത് കൈവിടാതെ കളിക്കാന്‍ ജര്‍മനിക്ക് കഴിയുന്നുണ്ട്.

വ്യക്തിപരമായി മെക്‌സിക്കോയുടെ ആരാധകനാണ് താനെന്നും മാറഡോണ തുറന്ന് പറഞ്ഞു. സമീപകാലത്തെ അവരുടെ പ്രകടമാണ് എന്നെ ആകര്‍ഷിച്ചത്- മാറഡോണ കൂട്ടിച്ചേര്‍ത്തു.

Content Highlights: Diego Maradona's message to Lionel Messi before match against Nigeria

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram