റഷ്യന്‍ ലോകകപ്പ്: സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീനയും ബ്രസീലും


2 min read
Read later
Print
Share

മെസ്സി, ഡിബാല, ഇക്കാര്‍ഡി, അഗ്വേറോ, ഡിമരിയ, ഹിഗ്വെയിന്‍ എന്നിവര്‍ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെയാകും അര്‍ജന്റീനയുടെ ശക്തി

മോസ്‌ക്കോ: അര്‍ജന്റീനയും ബ്രസീലും റഷ്യന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീന 35 അംഗ ടീമിനേയും ബ്രസീല്‍ 23 അംഗ ടീമിനേയുമാണ് പ്രഖ്യാപിച്ചത്. റിവര്‍പ്ലേറ്റ് ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, റെയ്‌സിങിന്റെ മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ച്വൂറിയന്‍, സ്‌പോര്‍ട്ടിങ് മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവര്‍ അര്‍ജന്റീനന്‍ ടീമിലെ പുതുമുഖങ്ങളാണ്.

മെസ്സി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം സാംപോളി പ്രഖ്യാപിച്ച ടീമിലുണ്ട്. മെസ്സി, ഡിബാല, ഇക്കാര്‍ഡി, അഗ്വേറോ, ഡിമരിയ, ഹിഗ്വെയിന്‍ എന്നിവര്‍ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെയാകും അര്‍ജന്റീനയുടെ ശക്തി. സീരി എയില്‍ മികച്ച ഫോമിലായിരുന്ന ഇക്കാര്‍ഡി 2013ന് ശേഷം നാലു തവണ മാത്രമാണ് ദേശീയ ടീമിനായി കളിച്ചത്. നൈജീരിയ, ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന കളിക്കേണ്ടത്.

കഴിഞ്ഞ ദിവസം പി.എസ്.ജിക്കായി കളിക്കുമ്പോള്‍ പരിക്കേറ്റ ഡാനി ആല്‍വ്‌സ് ഇല്ലാതെയാണ് ടിറ്റെ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചത്. നെയ്മര്‍, കുട്ടീന്യോ, ഫെര്‍മീന്യോ, വില്ല്യന്‍, പൗളീന്യോ, ഫെര്‍ണാണ്ടീന്യോ തുടങ്ങി പ്രമുഖ താരങ്ങളെല്ലാന്‍ ടിറ്റെയുടെ 23 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുവതാരം ആര്‍തറിനെ ടിറ്റെ ടീമിലേക്ക് പരിഗണിച്ചില്ല. മൊണാക്കോയുടെ ഫാബിനോയും യുവന്റസ് ഫുള്‍ബാക്ക് അലക് സാന്‍ട്രോയുമാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങള്‍.

Argentina Team

Brazil Team

Goalkeepers: Alisson (Roma), Ederson (Man City), Cassio (Corinthians)
Full-backs: Marcelo (Real Madrid) Danilo (Man City), Filipe Luis (Atletico Madrid), Fagner (Corinthians).
Centre-backs: Marquinhos (PSG), Thiago Silva (PSG), Miranda (Inter Milan), Pedro Geromel (Gremio).
Midfielders: Willian (Chelsea), Fernandinho (Man City), Paulinho (Barcelona), Casemiro (Real Madrid), Philippe Coutinho (Barcelona), Renato Augusto (Beijing Guoan), Fred (Shakhtar).
Forwards: Neymar (PSG), Gabriel Jesus (Man City), Roberto Firmino (Liverpool), Douglas Costa (Juventus), Taison (Shakhtar).

Content Highlights: Argentina and Brazil announce preliminary squad for world cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram