പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍


1 min read
Read later
Print
Share

തോറ്റെങ്കിലും പാരഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Photo: twitter.com|CopaAmerica

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പാരഗ്വായിയെ കീഴടക്കി യുറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് യുറുഗ്വായിയുടെ വിജയം. തോറ്റെങ്കിലും പാരഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

21-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍താരം എഡിന്‍സണ്‍ കവാനിയാണ് യുറുഗ്വായിയുടെ വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ യുറുഗ്വായ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരായാണ് പാരഗ്വായിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.

നാലുമത്സരങ്ങളില്‍ നിന്നും ഏഴുപോയന്റുകള്‍ ഉറുഗ്വായ് നേടിയപ്പോള്‍ പാരഗ്വായ് ഇത്രയും മത്സരങ്ങളില്‍ നിന്നും ആറുപോയന്റുകള്‍ നേടി. എ ഗ്രൂപ്പില്‍ നിന്നും നാലാം സ്ഥാനക്കാരായി ചിലിയും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറുഗ്വായ് കൊളംബിയയെയും പാരഗ്വായ് പെറുവിനെയും നേരിടും.

Content Highlights: Uruguay vs Paraguay Copa America 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram