Photo: twitter.com|CopaAmerica
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനയും ഗ്രൂപ്പ് ബി യില്‍ ബ്രസീലും ഒന്നാം സ്ഥാനത്തെത്തി. അഞ്ചുടീമുകള്‍ അണിനിരന്ന രണ്ട് ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് മൂന്നിന് ആരംഭിക്കും
ഗ്രൂപ്പ് എ യില്‍ നിന്നും അര്‍ജന്റീന, യുറുഗ്വായ്, പാരഗ്വായ്, ചിലി എന്നീ ടീമുകളും ഗ്രൂപ്പ് ബി യില്‍ നിന്നും ബ്രസീല്‍, പെറു, കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ബൊളീവിയ, വെനസ്വേല എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍
ജൂലായ് 3 പുലര്‍ച്ചേ 2.30 - പെറു vs പാരഗ്വായ്
ജൂലായ് 3 പുലര്‍ച്ചേ 5.30 - ബ്രസീല്‍ vs ചിലി
ജൂലായ് 4 പുലര്‍ച്ചേ 3.30 - യുറുഗ്വായ് vs കൊളംബിയ
ജൂലായ് 4 പുലര്‍ച്ചേ 6.30 - അര്‍ജന്റീന vs ഇക്വഡോര്‍
Content Highlights: Copa America Quarter Final Lineup 2021