Photo: twitter.com|CopaAmerica
ഗോയിയാനിയ: കോപ്പ അമേരിക്ക ഗ്രൂപ്പ ബിയില്‍ ഇക്വഡോര്‍ - പെറു മത്സരം സമനിലില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.
23-ാം മിനിറ്റില്‍ പെറു താരം റെനറ്റോ ടാപിയയുടെ സെല്‍ഫ് ഗോളില്‍ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയര്‍ടണ്‍ പ്രെസിയാഡോയിലൂടെ അവര്‍ ലീഡുയര്‍ത്തി. ഡയസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച പെറു 49-ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ജിയാന്‍ലൂക്ക ലപാഡുലയാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. 54-ാം മിനിറ്റില്‍ ആന്ദ്രേ കാറില്ലോ പെറുവിന്റെ സമനില ഗോള്‍ നേടി.
Content Highlights: Copa America 2021 Ecuador vs Peru Live Updates