കോപ്പ അമേരിക്ക; പെറുവിനെ തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി കൊളംബിയ


1 min read
Read later
Print
Share

ഇന്‍ജുറി ടൈമിലായിരുന്നു കൊളംബിയയുടെ വിജയം കുറിച്ച ഡിയാസിന്റെ രണ്ടാം ഗോള്‍

Photo: twitter.com|CopaAmerica

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ.

രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. ലൂയിസ് ഡിയാസ് ഇരട്ട ഗോളുമായി തിളങ്ങി. ഇന്‍ജുറി ടൈമിലായിരുന്നു കൊളംബിയയുടെ വിജയം കുറിച്ച ഡിയാസിന്റെ രണ്ടാം ഗോള്‍.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് യോഷിമിര്‍ യോടുണിലൂടെ പെറുവാണ് ആദ്യം മുന്നിലെത്തിയത്. കുയെവയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയ ഗോള്‍ മടക്കി. 49-ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ അവര്‍ക്കായി സ്‌കോര്‍ ചെയ്തത്.

പിന്നാലെ 66-ാം മിനിറ്റില്‍ ലൂയിസ് ഡിയാസിന്റെ ആദ്യ ഗോളില്‍ കൊളംബിയ ലീഡെടുത്തു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി മുന്നേറിയ ഡിയാസ് അനായാസം ലക്ഷ്യം കണ്ടു. 82-ാം മിനിറ്റില്‍ ഹെഡറിലൂടെ ലാപഡുള്ള പെറുവിനെ ഒപ്പമെത്തിച്ചു.

പിന്നാലെ ഇന്‍ജുറി ടൈമില്‍ വിജയ ഗോള്‍ നേടിയ ഡിയാസ് കൊളംബിയക്ക് മൂന്നാം സ്ഥാനം സമ്മാനിച്ചു. ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെയായിരുന്നു ഡിയാസിന്റെ രണ്ടാം ഗോള്‍.

Content Highlights: Copa America 2021 Colombia beat Peru secure 3rd Place

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram