പാരഗ്വായ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്നു; ക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന


1 min read
Read later
Print
Share

ജയത്തോടെ ഏഴു പോയന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പാരഗ്വായ് മൂന്നാം സ്ഥാനത്താണ്

Photo: twitter.com|CopaAmerica

ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ പാരഗ്വായെ പരാജയപ്പെടുത്തി അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ഇതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനും അവര്‍ക്കായി.

ഒമ്പതാം മിനിറ്റില്‍ അലക്‌സാണ്‍ഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസ്സിയില്‍ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചല്‍ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പാരഗ്വായ് പ്രതിരോധ താരങ്ങളുടെ പിഴവില്‍ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. പാരഗ്വായ് താരങ്ങള്‍ ഹെഡ് ചെയ്ത പന്ത് നേരേ ചെന്നുവീണത് ബോക്‌സിലുണ്ടായിരുന്ന അഗ്വേറോയ്ക്ക് മുന്നില്‍. പക്ഷേ താരത്തിന് ലക്ഷ്യം കാണാനായില്ല.

ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച പാരഗ്വായ് മികച്ച അഞ്ചോളം അവസരങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. പക്ഷേ ഫിനിഷിങ്ങില്‍ അവര്‍ക്ക് പിഴയ്ക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡി മരിയയുടെ ഷോട്ട് പാരഗ്വായ് ഗോള്‍കീപ്പര്‍ ആന്റണി സില്‍വ രക്ഷപ്പെടുത്തി. ഇതിനു പിന്നാലെ അര്‍ജന്റീനയുടെ ഗോള്‍ ശ്രമത്തിനിടെ പാരഗ്വായ് ഡിഫന്‍ഡര്‍ അലൊന്‍സോയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിരസിക്കപ്പെട്ടു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചുള്ളതായിരുന്നു പാരഗ്വായ് താരങ്ങളുടെ മുന്നേറ്റങ്ങള്‍. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ അര്‍ജന്റീന നിരയെയാണ് കാണാന്‍ സാധിച്ചത്.

ജയത്തോടെ ഏഴു പോയന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പാരഗ്വായ് മൂന്നാം സ്ഥാനത്താണ്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Copa America 2021 Argentina vs Paraguay Live Updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram