തിയാഗോ സില്‍വ തിരിച്ചെത്തി; കോപ്പയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍


1 min read
Read later
Print
Share

ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കിറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് കോച്ച് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്

Photo: AFP

ബ്രസീലിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ തിയാഗോ സില്‍വ മടങ്ങിയെത്തിയതാണ് എടുത്തുപറയത്തക്ക മാറ്റം.

ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കിറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് കോച്ച് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗോള്‍കീപ്പര്‍മാര്‍: ആലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍

പ്രതിരോധനിര: എമേഴ്‌സണ്‍, ഡാനിലോ, അലക്‌സ് സാണ്‍ട്രോ, റെനന്‍ ലോദി, ഫെലിപ്പ്, എഡര്‍ മിലിറ്റോ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ.

മധ്യനിര: കാസെമിറോ, ഡഗ്ലസ് ലൂയിസ്, എവര്‍ട്ടണ്‍ റിബെയ്‌റോ, ഫാബിഞ്ഞ്യോ, ഫ്രെഡ്, ലുക്കാസ് പക്വേറ്റ.

മുന്നേറ്റനിര: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ബര്‍ബോസ, ഗബ്രിയേല്‍ ജെസ്യുസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയര്‍.

Content Highlights: Brazil announced 24 man squad for Copa America

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram