ഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ഹോക്കിയിലും ഇന്ത്യയുടെ ഫൈനല്‍ മോഹം അവസാനിച്ചു. സെമിയില്‍ ശക്തരായ ന്യൂസിലന്‍ഡിനെതിരെ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോല്‍വി. ഇനി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്ന ടീമിനോട് വെങ്കല മെഡലിനായി ഇന്ത്യ കളിക്കും.
മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം ന്യൂസിലാന്‍ഡിനായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് എടുത്ത് ഇന്ത്യക്ക് മേല്‍ അധിക സമ്മര്‍ദം ചെലുത്താന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു. മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ മറികടന്ന് ഹ്യൂഗോ ഇംഗ്ലിനാണ് ന്യൂസിലാന്‍ഡിനായി ആദ്യ ഗോള്‍ പോസ്റ്റിലെത്തിച്ചത്. മിനിറ്റുകള്‍ക്കകം സ്റ്റീഫന്‍ ജെന്നീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മാര്‍ക്കസ് ചൈല്‍ഡിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോള്‍ നേടി.
നേരത്തെ വനിത ഹോക്കി സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. നാളെ നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് നേരിടേണ്ടത്.
Content Highlights; India mens hockey team lost to New Zealand 3-2 in the semi-final