ഓവല്‍: ഇന്ത്യക്കെതിരെ പാകിസ്താന്‍ ബൗളിങ് തുറുപ്പുചീട്ടായി കാണുന്നത് ജുനൈദ് ഖാനെയോ മുഹമ്മദ് ആമിറിനെയോ അല്ല. വലങ്കയ്യന്‍ പേസറായ ഹസ്സന്‍ അലിയെയാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ വിക്കറ്റെടുക്കുന്നതില്‍ മുടക്കുനാണ് 23കാരനായ ഹസ്സന്‍ അലി. ചാമ്പ്യന്‍സ് ട്രോഫിയില്‍ഇതുവരെ 17.2 ശരാശരിയില്‍ 10 വിക്കറ്റുകളാണ് അലി നേടിയത്.
വിക്കറ്റെടുക്കുന്നതില്‍ മാത്രമല്ല, അതിന് ശേഷമുള്ള ആഘോഷരീതിയിലൂടെയും കൂടിയാണ് അലി പാക് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ബ്രെറ്റ് ലീയുടെ പിച്ച് പഞ്ചും ഷാഹിദ് അഫ്രീദിയുടെ കൈകള്‍ രണ്ടും വായുവില്‍ നീട്ടിയുള്ള ആഘോഷവും കൂടിച്ചേര്‍ന്നത്.
തന്റെ ആഘോഷരീതി ബോംബ് പൊട്ടിത്തെറിക്കുന്നത് പോലെയാണെന്നും ഇന്ത്യക്കെതിരായ ഫൈനലില്‍ അഞ്ചു തവണയെങ്കിലും ഇങ്ങനെ ആഘോഷിക്കണമെന്നും അലി പറയുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ മൂന്ന് വിക്കറ്റ് വീതമാണ് അലി വീഴ്ത്തിയത്. അതുകൊണ്ട് ഇന്ത്യക്ക് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നതും അലിയായിരിക്കും.
''ഇംഗ്ലണ്ടില്‍ ടോപ്പ് ബൗളറാകാണമെന്ന് വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഞാന്‍ തീരുമാനിച്ചതാണ്. നിങ്ങള്‍ക്ക് അതിനെ സ്വപ്‌നം എന്നൊക്കെ വിള്കകാം. ഞാന്‍ ഇപ്പോള്‍ എന്റെ ലക്ഷ്യത്തിന് അടുത്താണ്. ഫൈനല്‍ അവസാനിക്കുന്നതു വരെ ടോപ്പ് ബൗളറായി തന്നെ തുടരണം'' അലി പറയുന്നു.
19-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് കരിയര്‍ തുടങ്ങിയ അലിയെ പാക് ടീമിലെത്തിച്ചത് ക്ലബ്ബ് ക്രിക്കറ്റിലെയും നാഷണല്‍ ടിട്വന്റി കപ്പിലെയും പ്രകടനമാണ്. 2016ല്‍ ഡബ്‌ളിനില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു അലിയുടെ ഏകദിന അരങ്ങേറ്റം. അന്ന് അഞ്ച് ഓവര്‍ എറിഞ്ഞ അലിക്ക് വിക്കറ്റ് നേടാനായില്ല.