ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ആകെ ഏഴു സ്വര്‍ണവും 10 വെള്ളിയും രണ്ട് വെങ്കലവുമടക്കം 19 മെഡലുകളുമായി ഇന്ത്യയുടെ മികച്ച പ്രകടനം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യ നേടിയത്.
ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങ്ങും ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ട്രിപ്പിള്‍ ജമ്പില്‍ അര്‍പീന്ദര്‍ സിങ്ങും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും 1500 മീറ്ററില്‍ മന്‍ജീത് സിങ്ങും 4X400 മീറ്റര്‍ റിലേയില്‍ വനിതാ ടീമും സ്വര്‍ണം നേടി. ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടി സ്വപ്‌ന ബര്‍മ്മനും താരമായി.
അത്‌ലറ്റിക്‌സില്‍ ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ നേടിയവര്‍
-ഹിമ ദാസിന് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും (4X400 മീറ്റര്‍ റിലേ വനിതാ ടീമിനത്തില്‍ സ്വര്‍ണം, 4X400 മീറ്റര്‍ റിലേ മിക്‌സഡ് ടീമില്‍ വെള്ളി, 400 മീറ്ററില്‍ വെള്ളി)
-ജിന്‍സണ്‍ ജോണ്‍സണ് ഒരു സ്വര്‍ണവും വെള്ളിയും (1500 മീറ്ററില്‍ സ്വര്‍ണം, 800 മീറ്ററില്‍ വെള്ളി)
-മുഹമ്മദ് അനസിന് മൂന്ന് വെള്ളി (400 മീറ്ററില്‍ വെള്ളി, 4X400 മീറ്റര്‍ റിലേ മിക്‌സഡ് ടീമില്‍ വെള്ളി, 4X400 മീറ്റര്‍ റിലേ പുരുഷ ടീമില്‍ വെള്ളി)
-ധരുണ്‍ അയ്യസാമിക്ക് രണ്ടു വെള്ളി ( 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4X400 മീറ്റര്‍ പുരുഷ റിലേ)
-ആരോഗ്യ രാജീവിന് രണ്ട് വെള്ളി (4X400 മീറ്റര്‍ മിക്‌സഡ് റിലേ, 4X400 മീറ്റര്‍ റിലേ)
-ദ്യുതി ചന്ദിന് രണ്ട് വെള്ളി (100 മീറ്റര്‍, 200 മീറ്റര്‍)
Content Highlights: Asian Games 2018 Indian Performance In Athletics