ജക്കാര്‍ത്ത: 18-ാം ഏഷ്യന്‍ ഗെയിംസിന് ഇന്‍ഡൊനീഷ്യയില്‍ തിരി തെളിഞ്ഞു. ഇന്‍ഡൊനീഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊയായിരുന്നു മുഖ്യാതിഥി.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി. ഇന്ത്യയുടെ 572 താരങ്ങല്‍ നീരജ് ചോപ്രയ്ക്ക് പിന്നില്‍ അണിനിരന്നു. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലും ദക്ഷിണ സുമാത്ര മേഖലയുടെ തലസ്ഥാനമായ പാലെംബാങ്ങിലുമായാണ് 45 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേള നടക്കുന്നത്.
ആതിഥേയരാണ് ഏറ്റവും വലിയ സംഘം, തൊള്ളായിരത്തോളം പേര്‍. തൊട്ടുപിന്നില്‍ ചൈന. എണ്ണൂറ്റമ്പതോളം പേര്‍. ഇന്ത്യയ്ക്ക് 572 താരങ്ങളാണുള്ളത്. 1962നുശേഷം ഇതാദ്യമായാണ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്.
Content Highlights: Asian Games 2018 Inauguration