ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയിലും സ്‌ക്വാഷിലും പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. സ്‌ക്വാഷില്‍ ഇന്ത്യ മൂന്നു മെഡലുറപ്പിച്ചപ്പോള്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ മികച്ച ഫോം തുടരുകയാണ്.
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്‍ഡൊനീഷ്യയെ 17-0ത്തിന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ എതിരില്ലാത്ത 26 ഗോളിനാണ് തോല്‍പ്പിച്ചത്. പിന്നീട് ജപ്പാനെ 8-0ത്തിന് തോല്‍പ്പിച്ച് പൂള്‍ എയില്‍ തുടര്‍ച്ചയായ മൂന്നാം വിജയവും സ്വന്തമാക്കി. ഇനി ഞായറാഴ്ച്ച കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്‌ക്വാഷില്‍ മെഡല്‍ പ്രതീക്ഷയയുര്‍ത്തി വനിതാ സിംഗിള്‍സില്‍ ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാലും സെമിഫൈനലിലെത്തി. ജപ്പാന്റെ കൊബയാഷി മിസാകിയെയാണ് ദീപിക തോല്‍പ്പിച്ചത് (3-0).
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ്ങിന്റെ ചാന്‍ ഹോ ലിങ്ങിനെ 3-1നാണ് ജോഷ്‌ന തോല്‍പ്പിച്ചത്. ഇനി സെമിയില്‍ മലേഷ്യയുടെ ശിവസാഗരി സുബ്രഹ്മണ്യമാണ് ജോഷ്‌നയുടെ എതിരാളി. മലേഷ്യയുടെ തന്നെ നിക്കോളന്‍ ഡേവിഡിനെയാണ് ദീപിക നേരിടുക.
ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ക്വാര്‍ട്ടറില്‍ ഹരീന്ദര്‍പാല്‍ സിങ്ങിനെ 3-1നാണ് സൗരവ് പരാജയപ്പെടുത്തിയത്. സെമിയില്‍ ഹോങ്കോങ്ങിന്റെ മിങ് ചുന്നിനെ നേരിടും.
Content Highlights: Asian Games 2018 Hockey And Squash Dipika Pallikal