സ്വര്‍ണ മെഡലുമായി വിമാനമിറങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം


1 min read
Read later
Print
Share

കാമുകനും ഗുസ്തി താരവുമായ സോംവിര്‍ രതി ആ സര്‍പ്രൈസ് അവള്‍ക്ക് കൈമാറി.

ന്യൂഡല്‍ഹി: സുശീല്‍ കുമാറടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായത് വിനേഷ് ഫൊഗട്ടാണ്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ച് വിനേഷ്, ദംഗല്‍ കുടുംബത്തിലേക്ക് ഒരു മെഡല്‍ കൂടി കൊണ്ടുവന്നു. അതും ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഒരിക്കലും തകര്‍പ്പെടാത്ത റെക്കോഡുമായി.

എന്നാല്‍ ജക്കാര്‍ത്തയില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ മെഡലിനോടൊപ്പം നില്‍ക്കുന്നൊരു സര്‍പ്രൈസായിരുന്നു വിനേഷിനെ കാത്തിരുന്നത്. കാമുകനും ഗുസ്തി താരവുമായ സോംവിര്‍ രതി ആ സര്‍പ്രൈസ് അവള്‍ക്ക് കൈമാറി. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ അവര്‍ പരസ്പരം വിവാഹ മോതിരമണിഞ്ഞു. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24-ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു.

ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ആ വിവാദമല്ല തന്റേയും സോംവിറിന്റേയും വിവാഹനിശ്ചയത്തിന് പിന്നിലുള്ളതെന്നും വിനേഷ് പിന്നീട്‌ വ്യക്തമാക്കി. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു.

ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും വിനേഷും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അത് നിഷേധിച്ച് രംഗത്തുവരികയും ചെയ്തു.

Content Highlights: After historic gold, Vinesh gets engaged at airport on return

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram