Photo: twitter.com|ILeagueOfficial
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നെറോക്ക എഫ്.സി.ക്കും റിയല്‍ കശ്മീര്‍ എഫ്.സി.ക്കും മുഹമ്മദന്‍സിനും ജയം. നെറോക്ക പുതുമുഖങ്ങളായ ശ്രീനിധിയെ കീഴടക്കി (3-2). സെര്‍ജിയോ മെന്‍ഡിഗുറ്റ്സിയയുടെ ഹാട്രിക്കാണ് (16, 22, 50) നെറോക്കയ്ക്ക് ജയം സമ്മാനിച്ചത്. ഗ്രിക്ക് ഖോസ്ല (41), ഡേവിഡ് മുനോസ് (59) എന്നിവര്‍ ശ്രീനിധിക്കായി ഗോള്‍ നേടി.
റിയല്‍ കശ്മീര്‍ ഐസോള്‍ എഫ്.സി.യെ തോല്‍പ്പിച്ചു (3-2). തിയാഗോ അഡന്‍ ഇരട്ടഗോള്‍ (8, 45) നേടി. മേസണ്‍ റോബര്‍ട്ട്സനും (66) കശ്മീര്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ലാല്‍ത്തകീമ (38), രാംലുന്‍ചുംഗ (85) എന്നിവര്‍ ഐസോളിനായി ഗോള്‍ നേടി.
കരുത്തരായ മുഹമ്മദന്‍സ് സുദേവ ഡല്‍ഹിയെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുഹമ്മദന്‍സിന്റെ വിജയം. എസ്.കെ.ഫായിസ്, മാര്‍ക്കസ് ജോസഫ് എന്നിവര്‍ മുഹമ്മദന്‍സിനായി വലകുലുക്കിയപ്പോള്‍ ഇന്‍ജുറി ടാമില്‍ അഭിജിത് സര്‍ക്കാര്‍ സുദേവ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ നെറോക്ക പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. റിയല്‍ കശ്മീര്‍ മൂന്നാമതാണ്. മുഹമ്മദന്‍സ് നാലാം സ്ഥാനത്തെത്തി. ഇതോടെ ഐ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ആദ്യ മത്സരം വിജയിച്ച ഗോകുലം കേരള എഫ്.സി പോയന്റ് പട്ടികയില്‍ അഞ്ചാമതാണ്.
Content Highlights: I League, Real Kashmir and Neroka FC wi