Photo: GKFC
കൊല്‍ക്കത്ത: ഐ ലീഗ് സീസണിന് വിജയത്തോടെ തുടക്കമിട്ട് ഗോകുലം കേരള എഫ്.സി.
ഞായറാഴ്ച കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്നെതിരേ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം.
16-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദാണ് ഗോകുലത്തിനായി സ്കോര്‍ ചെയ്തത്.
റൊണാള്‍ഡ് സിങ്ങിനെ ചര്‍ച്ചില്‍ താരം ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
ഗോള്‍കീപ്പര്‍ രക്ഷിത് ഡാഗറും ഗോകുലത്തിനായി തിളങ്ങി. 28-ാം മിനിറ്റില്‍ ചര്‍ച്ചില്‍ താരം ബ്രൈസ് മിറണ്ഡയുടെ ഗോളെന്നുറച്ച ഷോട്ടാണ് രക്ഷിത് തട്ടിയകറ്റിയത്.
മണിപ്പൂര്‍ ടീമായ നെറോക്ക എഫ്സിക്കെതിരേ ഡിസംബര്‍ 30-നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Content Highlights: i league gokulam kerala fc begin campaign with win over churchill brothers