Photo: ANI
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായതും ഈ വര്‍ഷം തന്നെ. 2021 നവംബര്‍ മൂന്നിനാണ് ദ്രാവിഡിനെ പരിശീലകനായി ബിസിസിഐ പ്രഖ്യാപിച്ചത്. ബിസിസിയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സുലക്ഷ്ണ നായിക്കും ആര്‍.പി സിങ്ങും ഐക്യകണ്ഠേന ദ്രാവിഡിനെ പരിശീലകനായി തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.
സ്ഥാനമേറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന് ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Dravid appointed head Coach of Indian cricket team