Photo: AFP
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വെദെവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം.
ഫെബ്രുവരി 21-ന് റോഡ് ലാവെര്‍ അരീനയില്‍ ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ഫലം നിര്‍ണയിക്കാന്‍ മൂന്ന് സെറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സ്‌കോര്‍: 7-5, 6-2, 6-2. രണ്ടും മൂന്നും സെറ്റുകളില്‍ ആധികാരിക ജയത്തോടെയാണ് ജോക്കോ മെല്‍ബണ്‍ പാര്‍ക്കിലെ തന്റെ ഒമ്പതാം കിരീടവും 18-ാം ഗ്രാന്‍ഡ് സ്ലാമും സ്വന്തമാക്കിയത്. ഇതോടൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോഡും ജോക്കോ നിലനിര്‍ത്തി.
Content Highlights: Novak Djokovic won Australian Open 2021