വിംബിള്‍ഡണിലും ജോക്കോയുടെ ആധിപത്യം


1 min read
Read later
Print
Share

Photo: AP

2021-ലെ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി.

ജോക്കോയുടെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി.

ജൂലായ് 11-ന് നടന്ന ഫൈനലില്‍ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ പരാജയപ്പെടുത്തിയായിരുന്നു ജോക്കോയുടെ കിരീട നേട്ടം. സ്‌കോര്‍: 6-7 (4), 6-4, 6-4, 6-4. മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. 2021-ല്‍ നടന്ന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ 21-ാം ജയവുമായിരുന്നു ഇത്.

Content Highlights: Novak Djokovic wins Wimbledon 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram