ഫ്രഞ്ച് ഓപ്പണിലും ജോക്കോവിച്ച്


1 min read
Read later
Print
Share

Photo: AFP

വര്‍ഷം റോളണ്ട് ഗാരോസില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം.

ജൂണ്‍ 13-ന് നടന്ന ഫൈനലില്‍ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്താണ് ജോക്കോ കിരീടമുയര്‍ത്തിയത്.

അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 6-7 (6), 2-6, 6-3, 6-2, 6-4.

ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടമാണിത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി.

Content Highlights: novak djokovic wins french open 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram