Photo: AP
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം സ്വന്തമാക്കി ന്യൂസീലന്‍ഡ്.
ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ 2021 ജൂണ്‍ 18-ന് ആരംഭിച്ച ഫൈനല്‍ മഴ തടസപ്പെടുത്തിയതു മൂലം ജൂണ്‍ 23-ലെ റിസര്‍വ് ദിനത്തിലാണ് മത്സരം പൂര്‍ത്തിയായത്. മഴയില്‍ മുങ്ങിയ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായി. 32 റണ്‍സ് ലീഡോടെ 249 റണ്‍സായിരുന്നു കിവീസിന്റെ മറുപടി.
രണ്ടാമിന്നിങ് ഇന്ത്യ വെറും 170 റണ്‍സിന് കൂടാരം കയറി. ജയിക്കാനാവശ്യമായ 139 റണ്‍സ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.
Content Highlights: New Zealand beats India to win World Test Championship title