ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കയ്ക്ക്


1 min read
Read later
Print
Share

Photo: AP

സ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്.

ഫെബ്രുവരി 20-ന് നടന്ന ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്തായിരുന്നു ഒസാക്കയുടെ കിരീട നേട്ടം. സ്‌കോര്‍: 6-4, 6-3.

ജെന്നിഫര്‍ ബ്രാഡിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. ഒസാക്കയുടെ രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്.

ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്. ഇതിനു മുമ്പ് കളിച്ച 2018, 2020 വര്‍ഷങ്ങളിലെ യു.എസ് ഓപ്പണിലും 2019-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും നവോമിക്കായിരുന്നു കിരീടം. ഇതോടെ മോണിക്ക സെലസിന് ശേഷം കരിയറിലെ ആദ്യ നാല് മേജര്‍ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ നവോമിയുടെ പേരിലായി.

Content Highlights: naomi osaka wins australian open 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram