Photo: PTI
മാര്‍ച്ച് 13-ന് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ ഫൈനലില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി തങ്ങളുടെ കന്നി ഐഎസ്എല്‍ കിരീടം സ്വന്തമാക്കി.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈ ടീമിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടം നേടിയത്. ഐ.എസ്.എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. ബിപിന്‍ സിങ്ങാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ടിറി വഴങ്ങിയ സെല്‍ഫ് ഗോളും മുംബൈയ്ക്ക് തുണയായി. മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോള്‍ നേടി. സീസണില്‍ പ്രാഥമിക ഘട്ടത്തില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു.
ഐ.എസ്.എല്‍ 2020-2021 സീസണിലെ പുരസ്‌കാരങ്ങള്‍
- വിന്നിങ് പാസ് ഓഫ് ദ സീസണ്‍ - ഗോവയുടെ ആല്‍ബെര്‍ട്ടോ നൊഗുവേര
- മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലവ് - മോഹന്‍ ബഗാന്റെ അരിന്ധം ഭട്ടാചാര്യ
- ഗോള്‍ഡന്‍ ബൂട്ട് - ഗോവയുടെ ഇഗോര്‍ അംഗൂളോ
- എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദ സീസണ്‍ - നോര്‍ത്ത് ഈസ്റ്റിന്റെ ലാലങ് മാവിയ അപൂയിയ
- സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ - മോഹന്‍ ബഗാന്റെ റോയ് കൃഷ്ണ