Photo: Getty Images
32 വര്‍ഷമായി ഓസ്ട്രേലിയ തോല്‍വിയറിയാത്ത ഗാബയില്‍ അവരെ കൊമ്പുകുത്തിച്ച് ഇന്ത്യ ചരിത്രമെഴുതിയത് ഈ വര്‍ഷം ജനുവരിയിലായിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിച്ച് (2-1) ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
1989-ന് ശേഷം ആദ്യമായായിരുന്നു ഓസ്ട്രേലിയ ഗാബയില്‍ ഒരു മത്സരം പരാജയപ്പെടുന്നത്.
പരമ്പരയിലെ നാലാം ടെസ്റ്റിന്റെ അവസാന ദിനമായിരുന്ന ജനുവരി 19-ന് അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മത്സരം അവസാനിക്കാന്‍ വെറും 18 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം.

138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു ഇത്.
വിരാട് കോലിയുടെ നേതൃത്വത്തില്‍ 2018-19 പരമ്പരയില്‍ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.
രണ്ടാമിന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്.
Content Highlights: India became first team to beat Australia at The Gabba in over 32 years