Photo: Gokulam Kerala
ഐ-ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടം ഗോകുലം കേരള എഫ്.സി സ്വന്തമാക്കിയത് 2021-ലാണ്.
മാര്‍ച്ച് 27-ന് കൊല്‍ക്കത്ത കിഷോര്‍ ഭാരതി ക്രീരാംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പുര്‍ ക്ലബ്ബ് ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഗോകുലത്തിന്റെ കിരീട നേട്ടം. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. പതിനഞ്ച് കളികളില്‍ നിന്ന് 29 പോയന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്.
Content Highlights: Gokulam Kerala fc makes history clinches I League title