Photo: AFP
രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത് ഈ വര്‍ഷമാണ്.
1993-2006 കാലഘട്ടത്തില്‍ ഇറാനു വേണ്ടി 109 ഗോളുകള്‍ നേടിയ അലി ദേയിയുടെ റെക്കോഡാണ് റൊണാള്‍ഡോ തിരുത്തിയെഴുതിയത്. സെപ്റ്റംബര്‍ രണ്ടിന് അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാള്‍ഡോ അലി ദേയിയുടെ റെക്കോഡ് മറികടന്നത്.
2004 യൂറോ കപ്പില്‍ ഗ്രീസിനെതിരെയായിരുന്നു റൊണാള്‍ഡോ തന്റെ കരിയറിലെ ആദ്യ ഗോള്‍ കുറിച്ചത്.
Content Highlights: Cristiano Ronaldo breaks Ali Daei s international goalscoring record