Photo: AFP
2020-21 സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി.
2021 മെയ് 29-ന് പോര്‍ട്ടോയിലെ എസ്റ്റുഡിയോ ഡോ ഡ്രാഗാവോയില്‍ നടന്ന ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് തോമസ് ടുച്ചല്‍ പരിശീലിപ്പിക്കുന്ന ചെല്‍സി തങ്ങളുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012-ല്‍ ജേതാക്കളായിരുന്നു. 2008-ല്‍ തോറ്റു.
Content Highlights: chelsea fc uefa champions league winners