Photo: AP
ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ ക്രെജിക്കോവ.
ജൂണ്‍ 12-ന് നടന്ന ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പവ്‌ലുചെങ്കോവ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് ചെക്ക് താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടനേട്ടം. സ്‌കോര്‍: 6-1, 2-6, 6-4.
ഇതോടെ 40 വര്‍ഷത്തിന് ശേഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981-ല്‍ ഹന മന്ദ്‌ലികോവയാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്‌ലികോവ പ്രതിനിധീകരിച്ചത്.
Content Highlights: Barbora Krejcikova wins French Open 2021