Photo: AP
ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ തകര്‍ത്ത് 2021-ലെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി.
25-കാരിയായ ബാര്‍ട്ടിയുടെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇത്. ജൂലായ് 10-ന് നടന്ന ഫൈനലില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബാര്‍ട്ടിയുടെ ജയം. സ്കോര്‍: 6-3, 6-7 (4), 6-3.
ഇതോടെ കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന നേട്ടവും ബാര്‍ട്ടി സ്വന്തമാക്കി. 1980-ല്‍ കിരീടം നേടിയ ഇവോന്നെ ഗൂലാഗോങ്ങാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം.
Content Highlights: ashleigh barty wins wimbledon 2021