Photo: AP
ജൂലായ് 11 ഞായറാഴ്ച നടന്ന കോപ്പ അമേരിക്ക ഫൈനല്‍ അവസാനിപ്പിച്ചത് അര്‍ജന്റീനയുടെ നീണ്ട 28 വര്‍ഷത്തെ കിരീട വരള്‍ച്ചയാണ്.
കലാശപ്പോരില്‍ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മെസ്സിയും സംഘവും കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അത് 28 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ സീനിയര്‍ ഫുട്‌ബോള്‍ കിരീടമായിരുന്നു.
ഇതിനു മുമ്പ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോല്‍ക്കാനായിരുന്നു വിധി. 2021-ല്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളില്‍ ആ വിധി അര്‍ജന്റീന മാറ്റിയെഴുതി.
Content Highlights: Argentina beats Brazil to win Copa America