Photo: AFP
ഒരു ജനതയെ ഫുട്‌ബോളിന്റെ മായിക ലോകത്തേക്ക് അടുപ്പിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മാറഡോണ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കാല്‍പ്പന്തുകളിയില്‍ കവിത രചിച്ച് മാറഡോണ നേടിയ ഗോളുകള്‍ ഇന്നും ആരാധകരുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
'ദൈവത്തിന്റെ കൈ' മുതല്‍ നൂറ്റാണ്ടിന്റെ ഗോള്‍ വരെ ഉള്‍പ്പെടുന്ന മാറഡോണയുടെ ഫുട്‌ബോള്‍ കരിയര്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.
1986-ല്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലാണ് മാറഡോണയുടെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ഗോള്‍ പിറന്നത്. അതേ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ഇതിഹാസം നൂറ്റാണ്ടിന്റെ ഗോള്‍ നേടി.
ഇംഗ്ലണ്ട് പ്രതിരോധത്തെ തകര്‍ത്ത് തരിപ്പണമാക്കി ഏവരെയും കബിളിപ്പിച്ചുകൊണ്ട് മാറഡോണ നേടിയ ആ ഗോള്‍ ഫുട്‌ബോള്‍ ആരാധകര്‍ അമ്പരപ്പോടെയാണ് കണ്ടത്. നാപ്പോളിയ്ക്ക് വേണ്ടി നേടിയ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളും ബെല്‍ജിയത്തിനെതിരേ നേടിയ ഗോളുമെല്ലാം ഇന്നും ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. മാറഡോണയെ പുതിയ തലമുറയിലേക്ക് അടുപ്പിക്കുന്ന പ്രധാന കണ്ണി എന്നത് അദ്ദേഹം നേടിയ ഗോളുകള്‍ തന്നെയാണ്. ലോകോത്തരമായ മാറഡോണയുടെ ചില ഗോളുകള്‍ കാണാം...
Content Highlights: most famous goals by football legend diego maradona