ഉലന്‍ ഉദെ (സൈബീരിയ): ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ സരിതാ ദേവി പുറത്തായി.
60 കിലോ വിഭാഗത്തില്‍ മത്സരിച്ച മുന്‍ ജേതാവുകൂടിയായ സരിത, റഷ്യയുടെ നഥാലിയ ഷദ്രിനയോടാണ് (0-5) പരാജയപ്പെട്ടത്.
2006-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഈ മണിപ്പൂരിക്കാരി.
അതേസമയം സ്വീറ്റി ബൂറ (75 കി.), യമുന ബോറോ (54 കി.) എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
Content Highlights: Women's World Boxing Championships Sarita Devi's campaign ends