ബെംഗളൂരു: ദേശീയസീനിയര്‍ വോളിബോള്‍ പുരുഷ-വനിത കിരീടം റെയില്‍വേസിന്. പുരുഷ വിഭാഗത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസ് ജയിച്ചപ്പോള്‍. വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി.
പുരുഷവിഭാഗത്തില്‍ ആദ്യ സെറ്റ് നേടിയ കേരളത്തിനായിരുന്നു, രണ്ടും മുന്നും സെറ്റുകള്‍ റെയില്‍വേസ് നേടി എന്നാല്‍ നാലാം സെറ്റ് നേടി കേരളം തിരിച്ചുവന്നെങ്കിലും അഞ്ചാം സെറ്റ് സ്വന്തമാക്കി റെയില്‍വേസ് കിരീടം ചൂടി. സ്‌കോര്‍: (25-19, 25-27, 21-25, 25-20,14,16)
വനിതവിഭാഗത്തില്‍ ആദ്യ സെറ്റ് നേടിയ കേരള വനിതകള്‍ക്ക് പക്ഷേ ആ പ്രകടനം തുടരാനായില്ല. തുടര്‍ന്നുളള മൂന്ന് സെറ്റുകളും റെയില്‍വേസ് സ്വന്തമാക്കി. സ്‌കോര്‍ (25-19, 21-25, 20-25, 17-25).