ഷൂട്ടൗട്ടില്‍ ഇന്ത്യ തോറ്റു; ദക്ഷിണ കൊറിയക്ക് കിരീടം


1 min read
Read later
Print
Share

കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടുകയും ആക്രമണ ഗെയിം പുറത്തെടുക്കുകയും ചെയ്ത ഇന്ത്യക്ക് അവസാന ക്വാര്‍ട്ടറില്‍ വഴങ്ങിയ ഗോളാണ് തിരിച്ചടിയായത്.

ഇപ്പോ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 2-4ന് ഇന്ത്യയെ കീഴടക്കി ദക്ഷിണ കൊറിയ കിരീടം നേടി. നിശ്ചിതസമയത്ത് ഇരുടീമുകളും 1-1 ന് സമനില പാലിച്ചു. കൊറിയ മൂന്നാം തവണയാണ് ചാമ്പ്യന്മാരാകുന്നത്.

കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടുകയും ആക്രമണ ഗെയിം പുറത്തെടുക്കുകയും ചെയ്ത ഇന്ത്യക്ക് അവസാന ക്വാര്‍ട്ടറില്‍ വഴങ്ങിയ ഗോളാണ് തിരിച്ചടിയായത്. ഒമ്പതാം മിനിറ്റില്‍ സിമ്രാന്‍ജിത്ത് സിങ്ങിന്റെ ഗോളില്‍ മുന്നില്‍ കയറിയ ഇന്ത്യയെ 47-ാം മിനിറ്റിലാണ് കൊറിയ തളച്ചത്. പെനാല്‍ട്ടി സ്ട്രോക്ക് ഗോളാക്കി മാറ്റി ജാങ് ജോങ് ഹ്യൂനാണ് സമനില നല്‍കിയത്.

ഷൂട്ടൗട്ടില്‍ തുടക്കത്തെ പിഴച്ച ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. സുമിത്, സുമിത്കുമാര്‍ എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ വരുണ്‍കുമാറും ബിരേന്ദ്ര ലാക്രയും സ്‌കോര്‍ ചെയ്തു. കൊറിയ അഞ്ചില്‍ നാലും ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കായി ക്രിഷന്‍ പഥക്കാണ് ഗോള്‍വല കാത്തത്.

Content Highlights: Sultan Azlan Shah Cup Hockey Final India Lose To Korea In Shootout

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram