ജെറോ വിനീതും അഖിനും നേര്‍ക്കുനേര്‍; കാലിക്കറ്റ് ഹീറോസിനെതിരെ ചെന്നൈ സ്പാര്‍ട്ടന്‍സ്


1 min read
Read later
Print
Share

അമേരിക്കന്‍ താരമായ പോള്‍ ലോട്ട്മാന്‍, അജിത്ലാല്‍, കോംഗോ താരമായ ഇലോനി എന്‍ഗാംപൊറോ എന്നിവരടങ്ങുന്ന കാലിക്കറ്റ് ഹീറോസ് ലീഗിലെ മികച്ച ടീമുകളിലൊന്നാണ്.

കൊച്ചി: പ്രൊ വോളിയില്‍ ഞായറാഴ്ച കേരളത്തിന്റെ രണ്ടാം ടീമായ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും ഏറ്റുമുട്ടും. മത്സരം ഏഴുമണിക്ക് തുടങ്ങും. ബി.പി.സി.എല്‍. താരങ്ങളായ ജെറോം വിനീതും(കാലിക്കറ്റ്) ജി.എസ്. അഖിനും(ചെന്നൈ) നേര്‍ക്കുനേര്‍ വരികയാണ്.

കെ.ജെ. കപില്‍ ദേവ്, വിബിന്‍ ജോര്‍ജ് തുടങ്ങി മലയാളികളും ചെന്നൈ ടീമിലുണ്ട്. നവീന്‍ രാജ ജേക്കബ്, റൂഡി വെറോഫ്, റസ്ലന്‍സ് സോറോകിന്‍സ്, ജി.എസ്. അഖിന്‍ എന്നിവരുള്‍പ്പെട്ട ചെന്നൈ സ്പാര്‍ട്ടന്‍സ് ശക്തരാണ്. പരിചയസമ്പന്നനായ ഷെല്‍ട്ടന്‍ മോസസാണ് ചെന്നൈയെ നയിക്കുന്നത്.

അമേരിക്കന്‍ താരമായ പോള്‍ ലോട്ട്മാന്‍, അജിത്ലാല്‍, കോംഗോ താരമായ ഇലോനി എന്‍ഗാംപൊറോ എന്നിവരടങ്ങുന്ന കാലിക്കറ്റ് ഹീറോസ് ലീഗിലെ മികച്ച ടീമുകളിലൊന്നാണ്. ജെറോം വിനീതാണ് ക്യാപ്റ്റന്‍. ബി.പി.സി.എല്ലിന്റെ കിഷോര്‍ കുമാറാണ് പരിശീലകന്‍.

ചെന്നൈ സ്പാര്‍ട്ടന്‍സ് ടീം

Content Highlights: Pro Volleyball League Calicut Heroes vs Chennai Spartans

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram