ആവേശ പോരിനൊടുവില്‍ ഹൈദരാബാദിന് വിജയം


1 min read
Read later
Print
Share

അഞ്ച് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദ് 3-2ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തകര്‍ത്തു.

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്‌സിന് വിജയം. അഞ്ച് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദ് 3-2ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തകര്‍ത്തു. ഹൈദരാബാദ് നായകന്‍ കാഴ്സണ്‍ ക്ലര്‍ക്കാണ് കളിയിലെ താരം. സ്‌കോര്‍: 15-11, 13-15, 15-11, 14-15, 15-9.

നായകന്‍ കാഴ്‌സന്റെ സ്മാഷില്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയത് ഹൈദരാബാദാണ്. 6-6 വരെ നീണ്ട റാലിയ്‌ക്കൊടുവില്‍ ഹൈദരാബാദ് രണ്ട് പോയിന്റിന്റെ ലീഡെടുത്തു. സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്താനുള്ള അഹമ്മദാബാദിന്റെ ശ്രമവും വിഫലമായതോടെ ആദ്യ സെറ്റ് 15-11ന് ഹൈദരാബാദ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ കളി മാറി. സെര്‍ബിയന്‍ താരം ബെജ്ലിക്കയുടെ സെര്‍വുകള്‍ പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അഹമ്മദാബാദ് 6-2ന് ലീഡെടുത്തു. ഒടുവില്‍ രണ്ടാം സെറ്റ് 15-13ന് അഹമ്മദാബാദിന് കിട്ടി.

മൂന്നാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചുവന്നു. 9-2ന്റെ ലീഡെടുത്ത ഹൈദരാബാദ് അനായാസം സെറ്റ് സ്വന്തമാക്കി. 15-11ന് ആയിരുന്നു ഇത്തവണ ഹൈദരാബാദിന്റെ ജയം.

അടുത്ത സെറ്റിലും ആദ്യ പോയിന്റ് സ്വന്തമാക്കിയത് ഹൈദരാബാദ് തന്നെയായിരുന്നു. എന്നാല്‍ അറ്റാക്കര്‍ വൈഷ്ണവ് അവസരത്തിനൊത്തുയര്‍ന്നതോടെ ഹൈദരാബാദിന് പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ അഹമ്മദാബാദ് 15-14ന് നാലാം സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലെത്തി.

ഈ സെറ്റില്‍ അമിതിന്റെ സെര്‍വുകള്‍ ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. നെറ്റിന് അരികില്‍ അശ്വാളും രോഹിതും പ്രതിരോധം തീര്‍ത്തതോടെ മത്സരം ഹൈദരാബാദിന്റെ വരുതിയിലായി. അവസാന സെറ്റും മത്സരവും ഹൈദരാബാദിന്റെ അക്കൗണ്ടിലെത്തി.

Content Highlights: Pro Volleyball League Black Hawks Hyderabad vs Ahmedabad Defenders

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram