മീരാബായി ചാനുവിന് ചരിത്രനേട്ടം; ലോക ഭാരോദ്വഹനത്തിൽ സ്വര്‍ണം


1 min read
Read later
Print
Share

പുതിയ ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്റെ പ്രകടനം

കാലിഫോര്‍ണിയ: ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മീരാബായി ചാനുവിന് സ്വര്‍ണം. രണ്ടു പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. അമേരിക്കയിലെ അനഹെയ്മില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിച്ചത്.

പുതിയ ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്റെ പ്രകടനം. സ്‌നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗ്രാമുമടക്കം ആകെ 194 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം നേടിയത്.

റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്ന ചാനു എല്ലാവരെയും നിരാശപ്പെടുത്തിയിരുന്നു. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ മൂന്നു ശ്രമവും പരാജയപ്പെട്ട് നാണക്കേടോടെയായിരുന്നു അന്ന് ചാനു കളം വിട്ടത്. അതിനുള്ള മറുപടി കൂടിയായി ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടം.

ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരി രണ്ടു തവണ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1994ലും 1995ലുമായിരുന്നു ഇത്.

Chanu Mirabai | 194
Thunya Sukcharoen | 193
Ana Segura | 182#2017iwfwwcpic.twitter.com/soupO70zyI

— IWF (@iwfnet) 30 November 2017

Content Highlights: Mirabai Chanu wins gold medal in World Weightlifting Championships

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram