ഉലന്‍ ഉദെ (സൈബീരിയ): ഇന്ത്യയുടെ എം.സി മേരി കോം ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
51 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്പോങ്ങിനെതിരേ ആധികാരികമായിട്ടായിരുന്നു (5-0) മേരിയുടെ വിജയം.
മൂന്നാം സീഡായ ഇന്ത്യന്‍ താരത്തിന്‍ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. ആറു തവണ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ട മേരി ഇത്തവണ ആദ്യമായി 51 കിലോഗ്രാം വിഭാഗത്തില്‍ മെഡലിനായുള്ള ശ്രമത്തിലാണ്.
അതേസമയം 75 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം സവീതി ബൂറ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. രണ്ടാം സീഡ് വെയില്‍സ് താരം ലോറന്‍ പ്രൈസിനോടായിരുന്നു സവീതിയുടെ തോല്‍വി.
Content Highlights: Mary Kom Enters Quarter finals of Women's World Boxing Championships