കാലിഫോര്‍ണിയ: വേള്‍ഡ് റെസ് ലിങ് എന്റര്‍ടെയ്ന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) മുന്‍ വനിതാ ചാമ്പ്യനും റിയാലിറ്റി ഷോ താരവുമായ ചയ്ന (ജോവാനി ലോറര്‍ - 46) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വസതിയില്‍ ബുധനാഴ്ച അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Thoughts and prayers go out to Chyna's family. She was always cool with me. #Rip9thWonder
ഫ്ളോറിഡയിലെ താംപ സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ പ്രൊഫഷണല്‍ റെസ്ലിങിലേക്ക് കടന്നുവരുന്നത്. 1996 ല്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 'റുക്കീ ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യ.ഡബ്ല്യു.ഇ വനിതാ ചാമ്പ്യന്മാരില്‍ ഇതുവരെ പരാജയമറിയാത്ത താരമാണ് ചയ്‌ന. ഡബ്ല്യു.ഡബ്ല്യു.ഇ കരിയറിനുശേഷം മോഡലിങ്ങിലേക്കും ബോഡി ബില്‍ഡിങ്ങിലേക്കും അവര്‍ ചുവട് മാറ്റിയിരുന്നു.
'ദ സര്‍ റിയല്‍ ലൈഫ്', 'സെലിബ്രിറ്റി റിഹാബ് വിത് ഡോ ഡ്രൂ' എന്നീ റിയാലിറ്റി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.