വയലാറിന്റെ പ്രതീക്ഷകള്‍ പൂത്തു; വോളിയില്‍ കേരള വിജയം


1 min read
Read later
Print
Share

12 സ്വര്‍ണവും 16 വെള്ളിയും 30 വെങ്കലവുമായി കേരളം മെഡല്‍പട്ടികയില്‍ പത്താം സ്ഥാനത്തായി. 85 സ്വര്‍ണവുമായി അതിഥേയരായ മഹാരാഷ്ട്ര കിരീടം നേടി.

ചേര്‍ത്തല: പ്രതീക്ഷകള്‍ക്കൊത്ത് വയലാര്‍ ഉണര്‍ന്നപ്പോള്‍ അന്തിമവിജയം കേരളത്തിന്. ഖേലോ ഇന്ത്യ ഗെയിംസ് അണ്ടര്‍ 21 വോളിയില്‍ കേരളം കിരീടം സ്വന്തമാക്കി. നാലു സെറ്റ് നീണ്ട അത്യധികം വാശിയേറിയ മത്സരത്തിലാണ് കേരളം തമിഴ്നാടിനെ കീഴടക്കിയത് (21-25, 25-14, 25-23, 25-20).

ഫൈനലില്‍ തമിഴ്നാടിനെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയപ്പോള്‍ കേരളനിരയില്‍ നിറഞ്ഞത് രണ്ടു വയലാറുകാരായിരുന്നു. വയലാര്‍ ഏഴാം വാര്‍ഡ് ആയിരവേലില്‍ സിബിയുടെ മകന്‍ അക്ഷയ് സിബിയും മഞ്ഞക്കോലത്ത് രാജശേഖരമേനോന്റെ മകന്‍ ജയകൃഷ്ണനും. അക്ഷയ് ലിബറോയായും ജയകൃഷ്ണന്‍ അറ്റാക്കറായുമായാണ് കളം നിറഞ്ഞത്.

പുണയിലെ സ്റ്റേഡിയത്തിലെ ഇവരുടെ ഓരോ നീക്കങ്ങളും ഇങ്ങകലെ ആരവവും ആവേശവുമായി വയലാര്‍ ഗ്രാമം ഏറ്റെടുത്തു. വയലാര്‍ പി.ആര്‍.സി.യില്‍നിന്ന് വോളിയിലേക്ക് ചുവടുവെച്ച താരങ്ങളാണിരുവരും. പേരമംഗലം ശ്രീദുര്‍ഗ എച്ച്.എസ്.എസ്. സ്പോര്‍ട്ട്സ് ഹോസറ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അക്ഷയ്.

പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് ജയകൃഷ്ണന്‍. വിജയത്തിനുശേഷം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഇരുവരെയും ഫോണില്‍വിളിച്ച് അഭിനന്ദനമറിയിച്ചു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ടി. ജിസ്മോനും അഭിനന്ദിച്ചു.

അണ്ടര്‍-21 ആണ്‍കുട്ടികളില്‍ കേരളം തമിഴ്നാടിനെ തോല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തമിഴ്നാടിനോട് തോറ്റു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ കേരളം മൂന്നാം സെറ്റില്‍ 23-18-ന് മുന്നിലായിരുന്നു. എന്നാല്‍ തമിഴ്നാട് സെറ്റ് നേടി. പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി തമിഴ്നാട് കിരീടമണിഞ്ഞു.

ഇതോടെ 12 സ്വര്‍ണവും 16 വെള്ളിയും 30 വെങ്കലവുമായി കേരളം മെഡല്‍പട്ടികയില്‍ പത്താം സ്ഥാനത്തായി. 85 സ്വര്‍ണവുമായി അതിഥേയരായ മഹാരാഷ്ട്ര കിരീടം നേടി.

62 സ്വര്‍ണവുമായി ഹരിയാണയും 48 സ്വര്‍ണവുമായി ഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നു സ്ഥാനങ്ങളില്‍ എത്തി. കഴിഞ്ഞ വര്‍ഷം കേരളം എട്ടാംസ്ഥാനത്തായിരുന്നു.

Content Highlights: khelo india volleyball under 21 title for kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram