ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള പുരുഷ ടീമിനും രണ്ടാമതെത്തിയ വനിതാ ടീമിനും സ്വീകരണം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ടീമിന് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് സ്വീകരണം നല്‍കിയത്. രാവിലെ പത്ത് മണിക്ക് കോയമ്പത്തൂര്‍-മാംഗ്ലൂര്‍ ഇന്റര്‍ സിറ്റിയിലാണ് കേരള ടീം കോഴിക്കോട് എത്തിയത്
കിഷോര്‍ കുമാര്‍, അഖിന്‍, വിപിന്‍ ജോര്‍ജ്ജ്, ജെറോം വിനീത്, അജിത് ലാല്‍, രോഹിത് എന്നിങ്ങനെ ടീമിലെ അംഗങ്ങളും പരിശീലകരും റെയില്‍വേ സ്റ്റേഷനിലെത്തി. ഇത് കൂട്ടായ്മയുടെ വിജയമാണെന്നായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റെയില്‍വേസിന് അടിയറ വെച്ച കിരീടമാണ് കേരളം ഇത്തവണ തിരിച്ചുപിടിച്ചത്.
മൂന്നു വര്‍ഷം മുമ്പ് റായ്പൂരിലായിരുന്നു കേരളത്തിന്റെ അവസാന കിരീടനേട്ടം.അതേ സമയം വനിതാ വിഭാഗം ഫൈനലില്‍ റെയില്‍വേസിനോട് തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കേരളം പരാജയപ്പെടുന്നത്.
താരങ്ങള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ (വീഡിയോ: അഞ്ജയ് ദാസ്)