ന്യൂഡല്‍ഹി: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് രണ്ട് ഒളിമ്പിക് മെഡല്‍ സമ്മാനിച്ച സുശീല്‍ കുമാര്‍ 2018ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദര്‍ കുമാറിനെ തോല്‍പിച്ചാണ് സുശീല്‍ യോഗ്യത നേടിയത്.
2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം പരിക്കിന്റെ പിടിയിലായ സുശീല്‍ കുമാര്‍ ഈ വര്‍ഷം തിരിച്ചുവരവ് നടത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയായിരുന്നു തിരിച്ചുവരവ്.
ഓസ്‌ട്രേലിയ വേദിയാകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയിയായാല്‍ സുശീലിന് അത് ഹാട്രിക് സ്വര്‍ണമാകും. 2010ല്‍ ന്യൂഡല്‍ഹിയിലും 2014ല്‍ ഗ്ലാസ്‌ഗോയിലും സുശീല്‍ സ്വര്‍ണം നേടിയിരുന്നു.
Content Highlights: Indian Wrestler Sushil Kumar Qualifies for 2018 Commonwealth Games