ആൻ്റ്‍ വെര്‍പ്: ബെല്‍ജിയം ജൂനിയര്‍ ടീമിനെ സമനിലയില്‍ തളച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം. സ്‌കോര്‍: 2-2. ഇന്ത്യന്‍ ടീമിന്റെ യൂറോപ്യന്‍ പര്യടനത്തിലെ രണ്ടാം മത്സരമായിരുന്നു ഇത്.
കളിയില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ഇന്ത്യയ്‌ക്കെതിരെ ആദ്യം ലീഡ് നേടിയത് ആതിഥേയരാണ്. 19-ാം മിനിറ്റില്‍ സ്റ്റാന്‍ ബ്രാനിക്കിയിലൂടെയാണ് ബെല്‍ജിയം ലീഡ് നേടിയത്. 36-ാം മിനിറ്റില്‍ നിക്കി പ്രധാനിലൂടെയാണ് ഇന്ത്യ ആദ്യം ഒപ്പമെത്തിയത്. 43-ാം മിനിറ്റില്‍ മാത്യു ഡി ലെയ്റ്റിലൂടെ ബെല്‍ജിയം വീണ്ടും മുന്നിലെത്തി. 54-ാം മിനിറ്റില്‍ വന്ദന കടാരിയ വീണ്ടും ഇന്ത്യയെ ഒപ്പമെത്തിച്ചു.
നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സമനില വഴങ്ങിയത്. കളി തുടങ്ങി 40-ാം സെക്കന്‍ഡില്‍ തന്നെ ഇന്ത്യയ്ക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിരുന്നു. എന്നാല്‍, അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ട് മിനിറ്റിനുശേഷം മറ്റശാരു പെനാല്‍റ്റി കോര്‍ണര്‍ ബെല്‍ജിന്‍ ഗോളി രക്ഷപ്പെടുത്തി.
ഇന്ത്യയുടെ സമനിലയില്‍ ഗോളി സവിത വഹിച്ച പങ്ക് ചെറുതല്ല. ആറ് മിനിറ്റിനുള്ളില്‍ മൂന്ന് പെനാല്‍റ്റികളാണ് സവിത തട്ടികയറ്റിയത്.