ആൻ്റ്‍ വെര്‍പ്: ബെല്‍ജിയം ജൂനിയര്‍ ടീമിനെ തോൽപിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം വീണ്ടും കരുത്തുകാട്ടി. ഇന്ത്യന്‍ ടീമിന്റെ യൂറോപ്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് പെൺപട ചരിത്ര വിജയം നേടിയത്. സ്‌കോര്‍: 4-3. മടക്കമില്ലാത്ത നാല് ഗോളിന് മുന്നിട്ടു നിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോൾ വഴങ്ങിയത്.
നേരത്തെ നടന്ന മത്സരത്തിൽ ഇന്ത്യ ബെൽജിയം ടീമിനെ സമനിലയിൽ തളച്ചിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റൻ റാണിയും ഗുര്‍മീത് കൗറും രണ്ട് ഗോൾ വീതം നേടി. ഏഴാം മിനിറ്റിലാണ് ഗുര്‍മീത് ഇന്ത്യക്കായി ആദ്യം ലീഡ് നേടിയത്. പതിനൊന്നാം മിനിറ്റിൽ ഗുര്‍മീത് തന്നെ ലീഡുയർത്തി. 13, 33 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റൻ റാണിയുടെ ഗോളുകൾ.
ഒന്നാം പകുതിയിൽ 2-0 എന്ന സ്കോറിൽ മുന്നിലായിരുന്നു ഇന്ത്യ. എന്നാൽ രണ്ടാം പകുതിയിൽ 38-ാം മിനിറ്റിൽ ബെല്‍ജിയം ആദ്യഗോൾ മടക്കി. 42-ാം മിനിറ്റിൽ നില്യം വാൻ ഡീസൽ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു.
48-ാം മിനിറ്റിൽ മുന്നാമതൊരു ഗോൾ കൂടി നേടി പരാജയത്തിൻ്റെ ആഘാതം കുറക്കാൻ ബെല്‍ജിയം ജൂനിയര്‍ ടീമിനായി.