അസ്ലന്‍ഷാ ഹോക്കി: ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍, ഇന്ത്യക്ക് വിജയം


1 min read
Read later
Print
Share

ന്യൂസീലന്‍ഡിനെ 3-0ത്തിന് തോല്‍പ്പിച്ചു

ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യ വിജയം. ഡിഫന്‍ഡര്‍ ഹര്‍മന്‍പ്രീത് സിങ്ങ് രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

23-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെ ഇന്ത്യ ആദ്യ ഗോള്‍ നേടി. ചിഗ്ലെന്‍സാന സിങ്ങ് ഗോള്‍മുഖത്തേക്ക് നല്‍കിയ റിവേഴ്‌സ് ഷോട്ടില്‍ നിന്നായിരുന്നു മന്‍ദീപിന്റെ ഗോള്‍. നാല് മിനിറ്റിന് ശേഷം പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് 30-ാം മിനിറ്റിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ രണ്ടാം ഗോള്‍. അതും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.

ആദ്യ മത്സരത്തില്‍ ബ്രിട്ടനുമായി ഇന്ത്യ 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് നാല് പോയിന്റായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram