ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. മൂന്നു മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടിയ സിമ്രന്‍ജിത് സിങ്ങാണ് ഇന്ത്യയുടെ വിജയശില്‍പ്പി. പൂള്‍ സിയില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.
43,46 മിനിറ്റുകളിലായിരുന്നു സിമ്രന്‍ജിതിന്റെ ഗോളുകള്‍. മന്‍ദീപ് സിങ്ങ് (9), ആകാശ്ദീപ് സിങ്ങ്(12), ലളിത് ഉപാധ്യയ(45) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നിലായ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. ലീഡ് വിട്ടുകൊടുക്കാതെ ഇന്ത്യ വിജയതീരത്തെത്തി. അടുത്ത മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ച്ചയാണ് ഈ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം കാനഡയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.
Content Highlights: India's 'five-star' show mauls South Africa Hockey World Cup