ലണ്ടന്‍: ലോക ഹോക്കി ലീഗ് സെമിഫൈനല്‍ റൗണ്ടിലെ പൂള്‍ ബി മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പിന്നില്‍നിന്ന് പൊരുതിക്കയറിയ ടീം സ്‌കോട്ട്ലന്‍ഡിനെ മറികടന്നു (4-1). ഇന്ത്യക്കായി രമണ്‍ദീപ് സിങ് ഇരട്ടഗോള്‍ നേടി. ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും സ്‌കോര്‍ ചെയ്തു. സ്‌കോട്ടിഷ് ടീമിനായി ക്രിസ് ഗ്രാസിക് ഗോള്‍ നേടി.
കളിയുടെ ഏഴാം മിനിറ്റില്‍ ഗ്രാസിക്കിലൂടെ ഗോള്‍ നേടുകയും ആദ്യപകുതിയില്‍ ഇന്ത്യയെ ഗോള്‍ നേടാന്‍ അനുവദിക്കാതെയും സ്‌കോട്ടിഷ് ടീം മികച്ച പോരാട്ടമാണ് നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യന്‍ ടീമിനുമുന്നില്‍ അവരുടെ പ്രതിരോധം തകര്‍ന്നു.
31, 34 മിനിറ്റുകളില്‍ മികച്ച ഫീല്‍ഡ് ഗോളുകളിലൂടെ രമണ്‍ദീപ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റില്‍ ആകാഷ് ദീപ് ലീഡ് 3-1 ആയി ഉയര്‍ത്തി. ഒടുവില്‍ 42-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹര്‍മന്‍പ്രീത് ടീമിന് ആശിച്ച തുടക്കംനല്‍കി. പൂള്‍ എയിലെ മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു (2-1).