ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. മന്‍പ്രീത് സിംഗ് നേതൃത്വത്തില്‍ പതിനെട്ടംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റിലേക്ക് പോകുക. അതേസമയം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് സ്ഥാനം നഷ്ടപ്പെട്ടു.
പൂള്‍ ബിയില്‍ പാകിസ്താന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലും ഇന്ത്യ നേടിയത് മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ശ്രീജേഷിന്റെ തിരിച്ചുവരവ് എളുപ്പമാക്കി.
ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: പി.ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെറെപ്രതിരോധം: രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് റോഹിദാസ്
മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്‌ലെന്‍സന സിംഗ്, സുമിത്, വിവേക് സാഗര്‍ പ്രസാദ്
മുന്നേറ്റം: ആകാശ്ദീപ് സിംഗ്, എസ്‌വി സുനില്‍, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്
Content Highlights: Hockey India Names 18-Member Indian Men’s Team For The Gold Coast 2018 XXI Commonwealth Games