ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയെയാണ് ഇത്തവണ അട്ടിമറിച്ചത് (21). ഹര്‍മന്‍പ്രീത് സിങ് (17), മന്‍ദീപ് സിങ് (28) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ചെയ്തത്.
ഗോണ്‍സാലോ പെയ്ലറ്റ് (30) അര്‍ജന്റീനയ്ക്കായി ലക്ഷ്യംകണ്ടു. ജൂണ്‍ 27-ന് ഓസ്ട്രേലിയയ്‌ക്കെതിരെയാണ് അടുത്ത മത്സരം. ആദ്യകളിയില്‍ പാകിസ്താനെ ഇന്ത്യ 4-0ത്തിന് തോല്‍പ്പിച്ചിരുന്നു.
ആറു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്താണ് ശ്രീജേഷ് നയിക്കുന്ന ഇന്ത്യന്‍ സംഘം. പുതിയ പരിശീലകന്‍ ഹരേന്ദ്രസിങ്ങിനു കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.