ജോഹൊര്‍ ബെഹ്‌റു: ജോഹൊര്‍ സുല്‍ത്താന്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ജൂനിയര്‍ ടീമിന് ആദ്യ തോല്‍വി. നാലാം റൗണ്ടില്‍ ഓസ്‌ട്രേലിയയോട് 3-4 നാണ് ഇന്ത്യ പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ അമേരിക്കയെ 22-0ന് ഇന്ത്യ നിലംപരിശാക്കിയിരുന്നു.
ഇന്ത്യക്കായി ദില്‍പ്രീത് സിങ് ഇരട്ട ഗോള്‍ നേടി. 30, 47 മിനിറ്റുകളിലായിരുന്നു ദില്‍പ്രീതിന്റെ ഗോളുകള്‍. 9-ാം മിനിറ്റില്‍ സഞ്ജയ് ആണ് ഇന്ത്യയുടെ ഗോള്‍ പട്ടിക തുറന്നത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഓസ്‌ട്രേലിയയുടെ ജോയല്‍ റിന്താല ആദ്യ ഗോള്‍ നേടി. കോബി ഗ്രീന്‍ (36), ജോന്നാഥന്‍ ബ്രത്രെട്ടന്‍ (45), നാഥന്‍ എഫറൗംസ് (49) എന്നിവരാണ് ഓസ്‌ട്രോലിയയുടെ മറ്റു സ്‌കോറര്‍മാര്‍. ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം റൗണ്ടില്‍ ബ്രിട്ടനുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക. ശനിയാഴ്ചയാണ് മത്സരം.